Map Graph

കടമറ്റം പള്ളി

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിലെ കടമറ്റത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പുരാതന ക്രൈസ്തവ ദേവാലയമാണ് കടമറ്റം പള്ളി എന്നറിയപ്പെടുന്നത്. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പള്ളികളിലൊന്നാണ് ഇത്. ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂലം 1998-ൽ ഈ പള്ളി അടച്ചപൂട്ടിയെങ്കിലും 8 വർഷത്തെ സമാധാന ശ്രമങ്ങൾക്ക് ശേഷം 2006-ൽ മലങ്കര ഓർത്തഡോൿസ് സഭയുടെ കീഴിൽ ഉള്ള ദേവാലയമായി വീണ്ടും വിശ്വാസികൾക്കായി തുറന്നു.

Read article
പ്രമാണം:Kadamattomchurch.jpgപ്രമാണം:Kadamatom_church_kerala.jpgപ്രമാണം:An_ancient_rock_inscription_tablet_from_the_Holy_Ghost_Forane.jpgപ്രമാണം:Virgin_Mary_and_the_Christ_Child,_known_as_a_"Madonna_and_Child.jpgപ്രമാണം:കടമറ്റം‍പള്ളി-അൾത്താര.jpgപ്രമാണം:Persian_Cross_Kadamatam_church.jpgപ്രമാണം:പോയേടം.jpg